വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി, കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം

Published : Jun 30, 2026, 04:44 PM IST
idukki

Synopsis

ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു. മരം വീണ് ക്വാർട്ടേഴ്സ് തകരുകയും ചെയ്തു. കെ എസ് ഇ ബിയുടെ ഇരട്ടയാർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിന് സമീപത്തുള്ള ക്വാർട്ടേഴ്‌സുകൾക്കു പുറകിൽ നിന്നിരുന്ന മരങ്ങളാണ് കടപുഴകി വീണത്. ക്വാർട്ടേഴ്‌സുകൾക്ക് മുകൾ ഭാഗത്തുള്ള ടാങ്കിൽ നിന്നുമാണ് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയത്. ഇതേതുടർന്ന് ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണിടിഞ്ഞു. ഒപ്പം മരങ്ങളും കട പുഴകി വീണു. ക്വാർട്ടേഴ്സിന് ഉള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സമീപത്തെ ക്വാർട്ടേഴ്സുകൾക്ക് അകത്ത് വെള്ളവും ചെളിയും കയറി. തകർന്ന ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നവരെ മാറ്റി പാർപ്പിച്ചു. പ്രദേശം ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷിണിയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രിയദർശിനി ബസിൽ തർക്കവും വാക്കേറ്റവും; ബെൽ വലിച്ചു പൊട്ടിച്ചു; യാത്രക്കാരായ 3 സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
ലയണൽ മെസ്സി പൊന്നാനിയിലേക്ക്? വമ്പൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി