തമ്മനം പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ; കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ കുടിവെള്ളം മുടങ്ങും

Published : Dec 02, 2025, 06:25 AM IST
Drinking Water

Synopsis

കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്ക് കുടിവെള്ളം മുടങ്ങും. അറ്റകുറ്റ പണികള്‍ക്ക് ശേഷം വെള്ളം എത്തുക മറ്റന്നാൾ രാത്രിയോടെ ആയിരിക്കും.

കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും. കോര്‍പറേഷന്‍ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷം വെള്ളം എത്തുക മറ്റന്നാൾ രാത്രിയോടെ ആയിരിക്കും. ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്കാണ് കുടിവെളളം മുടങ്ങുന്നത്. നാലാം തീയതി രാത്രി ഒമ്പതു മണി വരെയാകും കുടിവെളളം മുടങ്ങുക. കോര്‍പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്; കേസെടുത്തത് അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന്
നിതിൻ രാജിൻ്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധിപറയും