മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി അന്തരിച്ചു

Published : Dec 02, 2025, 06:14 AM ISTUpdated : Dec 02, 2025, 07:20 AM IST
sanal potty

Synopsis

മാധ്യമ പ്രവർത്തകനും കളമശ്ശേരി എസ് സി എം എസ് കോളേജിലെ പിആർ മാനേജറുമായ സനൽ പോറ്റി (55) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു

കൊച്ചി: ഏഷ്യാനെറ്റ് മുൻ അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗക്കേസ്: മൊഴി നല്‍കാൻ തയാറെന്ന് പരാതിക്കാരി; പൊലീസ് അയച്ച ഇ-മെയിലിനാണ് മറുപടി
രാഹുൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി, പ്രസംഗം സർക്കാർ നേട്ടങ്ങളിൽ ഒതുക്കി; പിരിഞ്ഞത് മുകേഷിന് കൈ നൽകി