ഹേമ ചന്ദ്രന്റേത് 'ദൃശ്യം മോഡൽ' കൊലപാതകം; ഒന്നര വർഷത്തിന് ശേഷം മൃതദേഹം ചേരമ്പാടിയിൽ നിന്നും കണ്ടെടുത്ത് പൊലീസ്

Published : Jun 28, 2025, 01:35 PM ISTUpdated : Jun 28, 2025, 01:36 PM IST
drisyam model death

Synopsis

ചേരമ്പാടിയിൽ ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തി. മുഖ്യപ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്.

കോഴിക്കോട്: ചേരമ്പാടിയിൽ നടന്നത് ദൃശ്യം മോഡൽ കൊലപാതകമെന്ന് പൊലീസ്. ഒന്നര വർഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ ചുരുൾ അഴിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ നിന്നും കണ്ടെത്തി. കാണാതായ വയനാട് സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് മരിച്ചത്.

ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ചേരമ്പാടിയിൽ കുഴിച്ചിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തെരച്ചിൽ നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. നിലവിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 22 ദിവസം മുൻപാണ് മെഡി . കോളേജ് ഇൻസ്പെക്ടർ കേസ് ഏറ്റെടുത്ത് അന്വേഷിച്ചത്. കലക്ടറിൽ നിന്ന് അനുമതി വാങ്ങി റവന്യൂ ഉദ്യോഗസ്ഥരുമായി പോയാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി ഇനി പിടികൂടാനുണ്ട്. വിദേശത്തുള്ള മുഖ്യ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കി. സംഭവത്തിന് പിന്നിൽ വലിയ ആസൂത്രണം നടന്നതായി പൊലീസ് പറയുന്നു. കാണാതായ വ്യക്തിയെ പ്രതികൾ ഫോൺ ചെയ്തത് ശബ്ദം മാറ്റി സ്ത്രീ ശബ്ദത്തിൽ വിളിച്ചിരുന്നു.ഇത് സൈബർ സെൽ തിരിച്ചറിഞ്ഞു. ഒന്നര വർഷം മുൻപ് മെഡിക്കൽ കോളേജ് പൊലീസ് ആണ് മിസ്സിങ്ങ് കേസ് രജിസ്റ്റർ ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

നിന്ദ്യവും നീചവും, ഒരിക്കലും പാടില്ലാത്ത പ്രസ്താവന, അടൂർ പ്രകാശ് കോൺഗ്രസ് മുഖമെന്ന് ശിവൻകുട്ടി, 'ഇത് ജനം ചർച്ച ചെയ്യും'
'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്