ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി

Published : Oct 17, 2019, 11:25 PM IST
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍; അന്വേഷണം തുടങ്ങി

Synopsis

ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം. 

തിരുവനന്തപുരം: തലസ്ഥാന നഗരത്തെ ഭീതിയിലാഴ്ത്തി  ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടു. രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങൾ പൊലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെണ് വിവരം. 

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ജില്ലയുടെ പലയിടങ്ങളിലും ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടർന്ന് നിരവധി ഡ്രോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണ്‍ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ