'പതുക്കെ ഓടടാ, എനിക്കീ ദേശത്തെ വഴിയറിയില്ലാ', പൊലീസിനെ കണ്ടോടിയ യുവാക്കളുടെ ആകാശദൃശ്യം

By Web TeamFirst Published Apr 3, 2020, 1:29 PM IST
Highlights

കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും ആളുകൾ ഒരുമിച്ച് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആകാശ നിരീക്ഷണത്തിലൂടെ നിരത്തിലിറങ്ങുന്നവരെ പിടികൂടാനുള്ള പൊലീസിന്‍റെ ഡ്രോണ്‍ സംവിധാനം നിരീക്ഷണത്തിനിറങ്ങിയത്.

വയനാട്: വയനാട് വെള്ളമുണ്ടയിൽ ലോക്ക് ഡൗൺ ലംഘിച്ച് കൂട്ടം കൂടിയ യുവാക്കളെ ഡ്രോൺ ക്യാമറ കുടുക്കി. ഡ്രോൺ കണ്ട് പേടിച്ചോടിയ യുവാക്കൾ ചെന്നുപെട്ടത് പൊലീസിന് മുന്നിലും. യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഈ ആകാശ ദൃശ്യങ്ങൾ ഉപയോഗിച്ച് ട്രോൾ വീഡിയോ പുറത്തിറക്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

കൃത്യമായ നിർദ്ദേശം ഉണ്ടായിട്ടും ആളുകൾ ഒരുമിച്ച് കൂടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ആകാശ നിരീക്ഷണത്തിലൂടെ നിരത്തിലിറങ്ങുന്നവരെ പിടികൂടാനുള്ള പൊലീസിന്‍റെ ഡ്രോണ്‍ സംവിധാനം നിരീക്ഷണത്തിനിറങ്ങിയത്. പൊലീസിന്‍റെ സാന്നിധ്യമില്ലെങ്കിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് നടപടി സ്വീകരിക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡ്രോണില്‍ പതിയുന്ന ദൃശ്യങ്ങളില്‍ നിന്ന് ആളുകളെ കണ്ടെത്തി മറ്റ് നിയമനടപടികളിലേക്കും പൊലീസ് നീങ്ങും. 

click me!