റോഡരികിൽ നിന്ന ജോൺസണെ ജിതിൻ കിണറ്റിൽ തള്ളിയിട്ടത് യാതൊരു പ്രകോപനവുമില്ലാതെ, ലഹരി കേസ് പ്രതിയെന്ന് പൊലീസ്

Published : Mar 10, 2025, 02:46 PM ISTUpdated : Mar 10, 2025, 02:47 PM IST
റോഡരികിൽ നിന്ന ജോൺസണെ ജിതിൻ കിണറ്റിൽ തള്ളിയിട്ടത് യാതൊരു പ്രകോപനവുമില്ലാതെ, ലഹരി കേസ് പ്രതിയെന്ന്  പൊലീസ്

Synopsis

ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ. ആ സമയത്താണ് ജിതിൻ എത്തുന്നത്.

കോട്ടയം: കുറവിലങ്ങാട് ലഹരിക്കടിമയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. കല്ലേലിൽ കെ ജെ ജോൺസൺ എന്നയാളെയാണ് കിണറ്റിൽ തള്ളിയിട്ടത്. ജോൺസണെ ഫയർഫോഴ്സെത്തിയാണ് രക്ഷിച്ചത്. ആരോ​ഗ്യനിലയിൽ പ്രശ്നങ്ങളൊന്നുമില്ല. ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. റോഡരികിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ. ആ സമയത്താണ് ജിതിൻ എത്തുന്നത്.

ഫോണിൽ സംസാരിക്കുകയായിരുന്ന ജോൺസണെ ജിതിൻ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവമറിഞ്ഞ് ആ​ളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കളുമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെയും ജോൺസന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി കുഞ്ഞികൃഷ്ണന് എതിരായ അച്ചടക്ക നടപടി; ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗം അംഗീകാരം നൽകും
സമരം കടുപ്പിക്കാൻ ഡോക്ടർമാരുടെ സംഘടന; എംബിബിഎസ് വിദ്യാർത്ഥികൾ ആശങ്കയിൽ; നാളെ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ