കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടി, യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Published : Jan 31, 2021, 03:48 PM ISTUpdated : Jan 31, 2021, 04:33 PM IST
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും ലഹരിമരുന്ന് പിടികൂടി, യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ

Synopsis

ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് നെറ്റേപാടം റോഡിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്.

കൊച്ചി: എംഡിഎംഎ ഉൾപ്പടെയുള്ള ലഹരിമരുന്നുകളുമായി കൊച്ചിയിൽ യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം സൗത്ത് നെറ്റേപാടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കാസർകോട് സ്വദേശി സമീർ, എറണാകുളം സ്വദേശികളായ അജ്മൽ റസാഖ്, ആര്യ എന്നിവർ പൊലീസിന്‍റെ പിടിയിലായത്.

ലഹരിക്കടത്ത് തടയാനായി കൊച്ചി സിറ്റി പൊലീസ് നടപ്പാക്കിയ യോദ്ധാ എന്ന രഹസ്യ വാട്സ്ആപ് നമ്പറിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് നെറ്റേപാടം റോഡിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. പിടിയിലായ സമീർ, അജ്മൽ റസാഖ്, ആര്യ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന 46 ഗ്രാം എംഡിഎംഎയും, ഒന്നര കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

കാസർക്കോടുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തുവരികയാണ്. കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകളും നടത്തുന്നു. ഇതിന്‍റെ മറവിലാണ് ബാംഗ്ലൂരിൽ നിന്നും, ഗോവയിൽ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകൾ മൂന്നംഗ സംഘം വിൽപ്പന നടത്തിവന്നത്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളുമായും പ്രതികൾക്ക്  ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു

PREV
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ