എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 31, 2021, 03:29 PM IST
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

രാവിലെ ഭക്ഷണം കഴിക്കാൻ കാണാത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്.

തിരുവനന്തപുരം: കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർത്ഥിനിയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിനി അഞ്ജന(21) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

ഹോസ്റ്റൽ റൂമിലാണ് അഞ്ജനെയ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാൻ കാണാത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലിൽ മരിച്ച നിലയിൽ കാണുന്നത്. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. 

PREV
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'