
തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞു. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെയ്യാർഡാം ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥനായ ഷിജു ആർ ആണ് അപകടം ഉണ്ടാക്കിയത്. ഇന്ന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ. കട്ടയ്ക്കോട് റോഡിലെ ഒരു ഹോൾസെയിൽ കടയ്ക്ക് മുന്നിൽ വെച്ച് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എതിരെ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പൊലീസ്, ഇയാളുടെ വൈദ്യപരിശോധനയും നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam