ട്യൂഷൻ ക്ലാസ്സിലേക്ക് പോവുകയായിരുന്ന 12കാരിയെ നിയന്ത്രണം വിട്ട കാർ ഇടിച്ചു; ദാരുണാന്ത്യം

Published : Oct 24, 2026, 11:24 PM IST
car accident

Synopsis

വയനാട്ടിലെ മാനന്തവാടിയിൽ ട്യൂഷന് പോവുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ 12 വയസ്സുകാരിയായ ദിവ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഏഴു വയസുകാരനായ സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. മാനന്തവാടി എടവക രണ്ടേനാലിൽ പടിഞ്ഞാറേപ്പുത്തൻ പുരയിൽ രാജേഷിൻ്റെയും സ്വപ്നയുടെയും മകൾ ദിവ (12) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം. വേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കല്ലോടി ഭാഗത്ത്‌ നിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത്‌ കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി ദിവയെ ഉടനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് എടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട്ടിൽ ഇന്ന് വിനോദസഞ്ചാരത്തിനും ട്രക്കിങ്ങിനും വിലക്ക്; നിയന്ത്രണം അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ
മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്‍റെ കാർ മറിഞ്ഞു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു