Kerala Rain : ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനം

By Web TeamFirst Published Nov 25, 2021, 9:03 PM IST
Highlights

ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ രാവിലെ ഏഴ് മണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

തൊടുപുഴ: ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. 
നാളെ രാവിലെ ഏഴ് മണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ  ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്. 

ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ ശക്തമായത്. ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ആന്തമാൻ കടലിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

കല്ലാർ ഡാം തുറന്നേക്കും

ഇടുക്കി കല്ലാർ ഡാം തുറന്നേക്കും. ജലനിരപ്പ് 823.60 മീറ്റർ എത്തിയാൽ തുറക്കും. 822.20 മീറ്റർ ആണ് ഇപ്പോൾ ജലനിരപ്പ്. 

സ്‌ഫെറിക്കൽ വാൽവിലെ തകരാർ; മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തി

സ്‌ഫെറിക്കൽ വാൽവിലെ തകരാറിനെ തുടർന്ന മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പർ ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്‌ഫെറിക്കൽ വാൽവിനോട് ചേർന്നുള്ള റബ്ബർ സീലാണ് തകരാറിലായത്. സീൽ തകർന്നതോടെ അതുവഴി വെള്ളം പുറത്തേക്ക് ചോരുകയായിരുന്നു. 

ഇപ്പോൾ നിലയത്തിൽ 5 ജനറേറ്ററുകൾ ആണ് പ്രവർത്തിക്കുന്നത്. നാളെ ഉച്ചയോടെ തകരാർ പരിഹരിക്കും. 
 

click me!