ദുരിതക്കയത്തിലും വിജയത്തിളക്കവുമായി ദുർഗാലക്ഷ്മി; അച്ഛനെ നോക്കാനും സ്വന്തമായി ഒരു വീടുണ്ടാക്കാനും വേണം സഹായം

Published : Aug 01, 2021, 09:00 AM ISTUpdated : Aug 01, 2021, 10:39 AM IST
ദുരിതക്കയത്തിലും വിജയത്തിളക്കവുമായി ദുർഗാലക്ഷ്മി; അച്ഛനെ നോക്കാനും സ്വന്തമായി ഒരു വീടുണ്ടാക്കാനും വേണം സഹായം

Synopsis

ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ചും, കാഴ്ചയില്ലാത്ത അച്ഛനൊപ്പം ലോട്ടറി വിറ്റും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ദുർഗ. തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്നാണ് ദുർഗയുടെ ഇനിയുള്ള വലിയ ആഗ്രഹം.

പാലക്കാട്: വലിയ പരീക്ഷണങ്ങളെയെല്ലാം മറികടന്ന് വിജയം നേടിയവരുടെ കഥകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. അങ്ങനെ, തോറ്റുപോകില്ലെന്ന് ദൃഢനിശ്ചയം ചെയ്തവരുടെ കൂട്ടത്തിലാണ് പാലക്കാട് വളളിക്കോടുകാരി ദുർഗ ലക്ഷ്മിയും. ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ചും, കാഴ്ചയില്ലാത്ത അച്ഛനൊപ്പം ലോട്ടറി വിറ്റും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ദുർഗ. തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്നാണ് ദുർഗയുടെ ഇനിയുള്ള വലിയ ആഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ ദുർഗ്ഗാലക്ഷ്മിയുടെ കണ്ണീർ സുമനസ്സുകൾ കണ്ടു. പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം നേടിയ വിദ്യാർത്ഥിക്ക് വീടും സ്ഥലവും വാഗ്ദാനം ചെയ്ത് ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാ സെബാസ്റ്റ്യൻ പുന്നശ്ശേരി രംഗത്തെത്തി.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം