കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

Published : May 19, 2024, 11:01 AM IST
കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

Synopsis

പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. 

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.  ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാൽ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍, ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു. 

36 മണിക്കൂറിൽ കാലവർഷമെത്തും, ആദ്യമെത്തുക തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബർ ദ്വീപിലും, കേരളത്തിൽ 31ന്

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം