'സമ്മേളനത്തിന് വരുന്നില്ലേ'യെന്ന് ചോദിച്ച് വിളിച്ചു, ഫോണെടുത്തത് പൊലീസ്, ഡിവൈഎഫ്ഐ പ്രവർത്തകനും സുഹൃത്തും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

Published : Jan 25, 2026, 02:55 PM IST
dyfi ganja arrest

Synopsis

റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞിട്ടാണ് പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ 24 കാരൻ സഞ്ജു മനോജ്, 19 കാരൻ മുഹമ്മദ് ആഷിഫ് എന്നിവരെ അറസ്റ്റ് ചെയ്തു.

പത്തനംതിട്ട: ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗത്തെയും സുഹൃത്തിനെയും ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടികൂടി. ബ്ലോക്ക് സമ്മേളനത്തിൽ ഇന്ന് പ്രതിനിധിയായി പങ്കെടുക്കാനിരിക്കെയാണ് രണ്ടുകിലോ കഞ്ചാവുമായി സഞ്ജു മനോജ് പിടിയിലാകുന്നത്. എന്നാൽ ഇയാൾക്ക് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.

റാന്നി പെരുമ്പുഴയിൽ കാർ തടഞ്ഞിട്ടാണ് പൊലീസും ഡാൻസാഫും ചേർന്ന് കഞ്ചാവ് പിടികൂടിയത്. പത്തനംതിട്ട സ്വദേശികളായ 24 കാരൻ സഞ്ജു മനോജ്, 19 കാരൻ മുഹമ്മദ് ആഷിഫ് എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിൽ സഞ്ജു മനോജ് ഡിവൈഎഫ്ഐ പത്തനംതിട്ട സൗത്ത് മേഖലാ കമ്മിറ്റി അംഗമാണ്. ഇന്ന് നടക്കുന്ന ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുക്കേണ്ടയാളായിരുന്നു സഞ്ജു.

ഇയാൾ പിടിയിലായത് അറിയാതെ മേഖലാ ഭാരവാഹികളിൽ ചിലർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുത്തത് പൊലീസ് എന്ന് അറിഞ്ഞതോടെ നേതാക്കളാരും പിന്നീട് വിളിച്ചില്ലെന്നാണ് വിവരം. മാസങ്ങൾക്ക് മുൻപ് ആർഎസ്എസ് വിട്ട് ഡിവൈഎഫ്ഐയിലേക്ക് ഒരു സംഘം യുവാക്കളെത്തിയിരുന്നു. അവരിൽ ഒരാളാണ് സഞ്ജു മനോജ്. തുടർന്ന് ഇയാളെ മേഖല കമ്മിറ്റി അംഗമാക്കി. അതേസമയം,  കഞ്ചാവ് പ്രതികളുമായി സംഘനയ്ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്ഐ നേതൃത്വത്തിൻറെ വിശദീകരണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കപ്പ് മുഖ്യം', വിസിലടിച്ച് വിജയ്, 'ഞാൻ ആരുടെയും അടിമയാകില്ല', ബിജെപി സമ്മർദ്ദമുണ്ടെന്ന ആക്ഷേപത്തിനടക്കം മറുപടി; 'നടക്കപ്പോറത് ഒരു ജനനായക പോര്'
ശശി തരൂരിനെ ഒപ്പം നിർത്താൻ സിപിഎം; ദുബായിൽ നിർണായക ചർച്ചയെന്ന് സൂചന