യുവാക്കൾക്ക് പ്രാതിനിധ്യം; യൂത്ത് കോൺഗ്രസ് ആവശ്യം പാപ്പരത്തമെന്ന് ഡിവൈഎഫ്ഐ

Published : Jan 06, 2021, 11:12 AM ISTUpdated : Jan 06, 2021, 11:16 AM IST
യുവാക്കൾക്ക് പ്രാതിനിധ്യം; യൂത്ത് കോൺഗ്രസ് ആവശ്യം പാപ്പരത്തമെന്ന് ഡിവൈഎഫ്ഐ

Synopsis

യൂത്ത് കോൺഗ്രസിന്‍റെ സംഘടനാ സംവിധാനത്തിന് അകത്താണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് ഡിവൈഎഫ്ഐ 

തിരുവനന്തപുരം: യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്ന യൂത്ത് കോൺഗ്രസ് ആവശ്യം പാപ്പരത്തമെന്ന് ഡിവൈഎഫ്ഐ. തെരഞ്ഞെടുപ്പ് മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് യൂത്ത് കോൺഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസിന്‍റെ സംഘടനാ സംവിധാനത്തിന് അകത്താണ് ആദ്യം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. അവർ ആദ്യം സ്വയം പഠിക്കട്ടെ.

നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുമോ എന്നത് സംഘടന വലിയ വിഷയമായി കാണുന്നില്ലെന്നും ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി. അങ്ങനെ ഒരു ആവശ്യവും പാര്‍ട്ടി നേതൃത്വത്തിന് മുന്നിൽ വക്കാറില്ല. ഇനിയും ആവശ്യപ്പെട്ടില്ലെന്നും ഡിവൈഎഫ്ഐ അറിയിച്ചു

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം