ജയമാധവനെ ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെന്ന് മൊഴി നൽകാൻ സുമേഷിന് 5 ലക്ഷം വാ​ഗ്ദാനം; കരമന കൂടം കേസിൽ കൂടുതൽ വിവരങ്ങൾ‌ പുറത്ത്

Published : Oct 15, 2026, 01:07 PM IST
koodam case

Synopsis

കൊലപാതകം മറയ്ക്കാൻ രവീന്ദ്രൻനായർ ഒഴുക്കിയത് ലക്ഷങ്ങളാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു. മറ്റൊരു പ്രതി സാജുവിനെ നാട്ടിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. അബുദാബിയിലുള്ള സാജു രവീന്ദ്രൻ്റെ അറസ്‌റ്റിന് ശേഷം അന്വേഷണ സംഘത്തിൻ്റെ ഫോൺ എടുക്കുന്നില്ലെന്നാണ് വിവരം.

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ജയമാധവൻ്റെ കൊലപാതകത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. പ്രതി രവീന്ദ്രനെ സഹായിച്ചവരിലേക്ക് അന്വേഷണം എത്തുന്നതായി പൊലീസ് അറിയിച്ചു. രവീന്ദ്രൻ്റെ സുഹൃത്തുക്കളായ സെന്തിൽ, സഹദേവൻ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തു. കള്ളസാക്ഷി പറയാൻ ഇരുവരും ചേർന്ന് സ്വാധീനിച്ചുവെന്നായിരുന്നു ഡ്രൈവർ സുമേഷിൻ്റെ മൊഴി. സുമേഷിൻ്റെ ഓട്ടോയിൽ ജയമാധവനെ ആശുപത്രിയിൽ എത്തിച്ചുവെന്ന മൊഴി നൽകാൻ 5ലക്ഷമായിരുന്നു വാഗ്ദാനം. സുമേഷിൻ്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകം മറയ്ക്കാൻ രവീന്ദ്രൻനായർ ഒഴുക്കിയത് ലക്ഷങ്ങളാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു. മറ്റൊരു പ്രതി സാജുവിനെ നാട്ടിലെത്തിക്കുകയാണ് അടുത്ത ലക്ഷ്യം. അബുദാബിയിലുള്ള സാജു എന്നയാള്‍ രവീന്ദ്രൻ്റെ അറസ്‌റ്റിന് ശേഷം അന്വേഷണ സംഘത്തിൻ്റെ ഫോൺ എടുക്കുന്നില്ലെന്നാണ് വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എഎ ഷുക്കൂർ അന്ന് രാത്രിയിൽ ഏതൊക്കെ പൊലീസുകാരെയും മന്ത്രിമാരെയും വിളിച്ചു എന്നത് പുറത്തുവരണം'; ​ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ
വനാതിർത്തിയിലെ പൊളിക്കൽ: നിയമസഭയിൽ അപ്രതീക്ഷിത പോര്!