
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിന് 20 കോടി 44 ലക്ഷം രൂപ സമാഹരിച്ചുവെന്ന് ഡിവൈഎഫ്ഐ. പണമായി എത്തിയ സഹായം മാത്രമാണിതെന്നും മറ്റ് സഹായ വാഗ്ദാനങ്ങൾ വേറെയും ഉണ്ടെന്നും ഡിവൈഎഫ്ഐ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും കേരളമെന്താ ഇന്ത്യയല്ലേ എന്ന ചോദ്യം ശക്തമായി ഉയർത്തുമെന്നും നേതാക്കൾ പറഞ്ഞു. അതിശക്തമായ കേന്ദ്ര വിരുദ്ധ സമരത്തിലേക്ക് പോകുമെന്നും കേരളത്തിൽ ബിജെപിക്ക് വളരാൻ കഴിയാത്തതിന്റെ പകപോക്കലാണ് കേന്ദ്രം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam