
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. ഇന്നലെ രാത്രിയാണ് റെജി ചെറിയാനെതിരെ ജെയിംസ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. ഇന്ന് രാവിലെയോടെ പോസ്റ്റ് ഒൺലി മീ എന്ന ഓപ്ഷനിലേക്ക് മാറ്റി. ഇതോടെ മാധ്യമപ്രവർത്തകർ വിവരം അന്വേഷിച്ചു. അപ്പോൾ പോസ്റ്റ് വീണ്ടും പബ്ലിക് ആക്കി. ശേഷം എംഎൽഎക്കെതിരായ ആരോപണവുമായി വന്ന പോസ്റ്റ് വീണ്ടും പിൻവലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ചമ്പക്കുളത്ത് രാത്രി എട്ട് മണിയോടെ റെജി ചെറിയാന്റെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റത്. നെടുമുടി സ്വദേശിയായ ബൈക്ക് യാത്രികൻ സുനീഷിനാണ് പരിക്കേറ്റത്. അപകടം നടന്ന സമയത്ത് എംഎൽഎയാണ് വാഹനം ഓടിച്ചതെന്നും എംഎൽഎ മദ്യപിച്ചിരുന്നെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ് ജെയിംസ് സാമുവൽ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് റെജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam