
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനം നടത്തിയ കെഎം ഷാജി എംഎൽഎ സ്ഥാനം രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഇഞ്ചി നടൽ സമരം നടത്തി. മുതലക്കുളം മൈതാനിയിൽ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. ഷാജി എന്നിവർ പരിപാടിയിൽ സംസാരിച്ചു. കെഎം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഷാജിയുടെ കാര്യം സമൂഹം ചർച്ച ചെയ്യുന്നുണ്ട്. പല ഏജൻസികളും അന്വേഷിക്കുന്നുണ്ട്. അതെല്ലാം വാർത്തയിൽ വരുന്നുണ്ട്. പരാതികളിൽ അതിന്‍റെ ഭാഗമായി അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam