വിഭാഗീയത സൃഷ്ടിക്കുന്ന വാട്‌സ്ആപ്പ് സന്ദേശം; ലീഗ് എംഎൽഎക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

By Web TeamFirst Published Apr 13, 2020, 5:36 PM IST
Highlights

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ കണക്ക് മണ്ഡലത്തിലെ മഹല്ല് കമ്മറ്റികളുടെ അടിസ്ഥാനത്തിൽ ശേഖരിക്കണമെന്നായിരുന്നു എംഎൽഎയുടെ വാട്സ് ആപ് സന്ദേശം

മലപ്പുറം: കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ നേതാവ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ എംഎൽഎ അയച്ച വാട്സ്ആപ്പ് സന്ദേശം സമൂഹത്തിൽ വിഭാഗീയത പരത്തുന്നതാണെന്നാണ് ആക്ഷേപം.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ കണക്ക് മണ്ഡലത്തിലെ മഹല്ല് കമ്മറ്റികളുടെ അടിസ്ഥാനത്തിൽ ശേഖരിക്കണമെന്നായിരുന്നു എംഎൽഎയുടെ വാട്സ് ആപ് സന്ദേശം. ഇത് വിഭാഗീയത സൃഷ്ടിക്കുന്നതാണെന്ന് സിപിഎം വിമർശിച്ചിരുന്നു. പിന്നാലെയാണ് എംഎൽഎക്ക് എതിരെ റൂറൽ എസ്‌‍പിക്ക് പരാതി നൽകിയത്. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് കക്കട്ടിലാണ് പരാതി നൽകിയത്.

click me!