
കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിനെ സ്വകാര്യ ബസിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി അംഗം മൃദുലിനെയാണ് ബസ് ഇടിച്ച് വീഴ്ത്തിയത്. പരിക്കേറ്റ മൃദുലിനെ വടകര സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വടകര മടപ്പള്ളി കോളേജിന് മുൻപിൽ വച്ചാണ് സംഭവമുണ്ടായത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിൽ കയറ്റാത്തതിൽ DYFI സമരം നടത്തിയിരുന്നു. ദേശീയ പാതയുടെ സർവീസ് റോഡിലൂടെ കയറാതെ ബസ്സ് പോകാത്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അപകടത്തിനു പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. സമരത്തിനിടെ ഇന്നലെ കുട്ടികളെ ബസിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ബസ്സിടിച്ചത്. തലശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 'ഡിടിഎസ് ക്ലാസിക്' എന്ന ബസ്സാണ് മൃദുലിനെ ഇടിച്ചത്. ഇടിച്ചു വീഴ്ത്തിയ ഉടൻ തന്നെ ബസ്സിലെ ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam