പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റിയ നടപടി; സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം, 'ഇരയാക്കപ്പെട്ടവർക്കൊപ്പം നിൽക്കും'

Published : Oct 07, 2026, 07:06 PM IST
chinda jerom

Synopsis

ഇഎൻ സുരേഷ് ബാബുവിനെ മാറ്റിയ സിപിഎം നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം

കൊല്ലം: ഇഎൻ സുരേഷ് ബാബുവിനെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. സിപിഎമ്മിന്റെ വിഷയങ്ങളിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ എപ്പോഴും ശക്തമായ നിലപാട് തന്നെയാണ് ഡിവൈഎഫ്ഐ സ്വീകരിച്ചിട്ടുള്ളത്. ഇരയാക്കപ്പെട്ട സ്ത്രീകൾക്കൊപ്പം ഡിവൈഎഫ്ഐ നിൽക്കുമെന്നും ചിന്ത ജെറോം പറഞ്ഞു.

കാസർകോട് സംഭവിച്ചത് സർവകലാശാലകളെ ആർഎസ്എസിന്റെ ശാഖയായി മാറ്റിയ സമീപനമാണ്. ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെയാണ് ജെ നന്ദകുമാറിന്റെ പ്രസംഗം ഇരുന്ന് കേൾക്കാൻ കഴിയുക. ഇന്ത്യൻ ഭരണഘടനയെ നെഞ്ചോട് ചേർക്കുന്ന വിദ്യാർത്ഥികൾ പുറത്ത് നിന്ന് പ്രതിഷേധിക്കും. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണനമാണുള്ളത്.

ബിജെപിയിലെ പ്രധാന പ്രവർത്തകർക്ക് ശ്രദ്ധേയ തസ്തിക ആരോഗ്യവകുപ്പിൽ നൽകുകയാണ്. മന്ത്രി അറിയാതെയാണോ ആരോഗ്യവകുപ്പിലെ കാര്യങ്ങൾ നടക്കുന്നത്. സ്വന്തം പെങ്ങളുടെ രാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ സഹോദരനും സഞ്ചരിച്ചു തുടങ്ങിയോ എന്നും ചിന്ത ജെറോം ചോദിച്ചു.

കൊല്ലത്തെ സ്ത്രീധന പീഡന പരാതിയിലും ചിന്ത ജെറോം പ്രതികരിച്ചു. പെൺകുട്ടി നേരിട്ടത് വിശ്വസിക്കാൻ കഴിയാത്ത രീതിയിലുള്ള മർദ്ദനമാണെന്നും ശക്തമായ നിയമ നടപടി വിഷയത്തിൽ ഉണ്ടാവണമെന്നും ചിന്ത ജെറോം പറഞ്ഞു. ഡിവൈഎഫ്ഐ നിയമപരമായ പരിരക്ഷ ഉറപ്പാക്കും. സാമൂഹ്യ മാധ്യമങ്ങളിൽ പെൺകുട്ടിക്ക് നേരെയുള്ള അധിക്ഷേപത്തിന് പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ചിന്ത ജെറോം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി
ധീരജ് വധക്കേസ്: മൂന്നാം പ്രതി ടോണി തേക്കിലക്കാടൻ്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദേശം