പൗരത്വനിയമഭേദഗതി ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളി,ഡിവൈഎഫ്ഐ സുപ്രിംകോടതിയെ സമീപിക്കും

Published : Mar 12, 2024, 10:19 AM ISTUpdated : Mar 12, 2024, 10:30 AM IST
പൗരത്വനിയമഭേദഗതി ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളി,ഡിവൈഎഫ്ഐ  സുപ്രിംകോടതിയെ സമീപിക്കും

Synopsis

പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും.രാജ്യത്തെ വംശീയ റിപ്പബ്ലിക്കിലേക്ക് തള്ളിവിടാനുള്ള ശ്രമം

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ ഡിവൈഎഫ്ഐ  സുപ്രിംകോടതിയെ സമീപിക്കും.നിയമവിദഗ്ധരുടെ സഹായം തേടിയെന്ന്  അഖിലേന്ത്യാ പ്രസിഡന്‍റ്  എ. എ റഹിം അറിയിച്ചു.സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ചട്ടം തയ്യറാക്കി, നിയമം പ്രാബല്യത്തിലാക്കിയത് ഭരണഘടനതത്വങ്ങളോടുള്ള വെല്ലുവിളിയാണ്.പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും.രാജ്യത്തെ വംശീയ റിപ്പബ്ലിക്കിലേക്ക് തള്ളിവിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്.ഡിവൈഎഫ് ഐ ശക്തമായ പ്രതിഷേധം ഉന്നയിക്കും
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട് എന്തായിരിക്കും.ആർഎസ്എസിനെ എതിർക്കാൻ കോൺഗ്രസ് തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഈയാഴ്ച പ്രഖ്യാപിക്കാനിരിക്കൊണ് പൗരത്വനിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്.രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്കു ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള തീരുമാനം ആഭ്യന്തരമന്ത്രി  അമിത് ഷായാണ് അറിയിച്ചത്. ഭരണഘടന നിർമ്മാതാക്കൾ അയൽ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾക്ക് നല്കിയ വാക്ക് നരേന്ദ്ര മോദി പാലിച്ചിരിക്കുന്നു എന്ന് അമിത് ഷാ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നല്കുന്നത്. രണ്ടായിരത്തി പതിനാലിന് മുമ്പ് ഇന്ത്യയിലെതതിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാരസമിതികളാണ് അപേക്ശ പരിഗണിച്ച് പൗരത്വം ർനല്കേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവ‍ക്ക് നേരിട്ടും നല്കും

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും