DYFI : പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം

Published : Mar 21, 2022, 09:17 PM ISTUpdated : Mar 22, 2022, 01:21 AM IST
DYFI : പാലക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം

Synopsis

ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്‍റ് അനുവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് അനു പറഞ്ഞു. ചെവിയിലും കൈയ്യിലുമാണ് വെട്ടേറ്റത്.

പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്‍റ് അനുവിനാണ് വെട്ടേറ്റത്.

വൈകിട്ട് അ‍ഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നെന്ന് അനു പറഞ്ഞു. ചെവിയിലും കൈയ്യിലുമാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. അനുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. സമാധാനന്തരീക്ഷം തകർക്കാനുള്ള ആര്‍എസ്എസിൻ്റെ ബോധപൂർവ്വമുള്ള ശ്രമമാണെന്നും സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.

'പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് ശാഖകളായി മാറി', ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

ഡിവൈഎഫ്ഐ (DYFI) പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പൊലീസിന് (Kerala Police) വിമർശനം. പൊലീസ് സ്റ്റേഷനുകൾ ആർഎസ്എസ് (RSS)ശാഖകളായി മാറിയെന്ന് പൊതുചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു. എഎ റഹീമിനെതിരെയും വിമർശനമുയർന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീമിന്റെ  പോസ്റ്റുകൾ മാത്രമാണ് ഡിവൈഎഫ്ഐ കേരളാ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ വരുന്നതെന്നും വിമർശനം ഉയർന്നു. ഇത് വ്യക്തി പൂജയാണോ പി ആർ വർക്ക് ആണോയെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പലയിടങ്ങളിലും സംഘടന ദൗർബല്യമുണ്ടെന്നും സമ്മേളനം വിലയിരുത്തി. ജില്ലയിൽ ഡിവൈഎഫ്ഐയിലും വിഭാഗീയത നിലനിൽക്കുന്നെന്ന് സംസ്ഥാന നേതൃത്വം ചർച്ചയിൽ മറുപടി നൽകി. 

Also Read : Kerala SilverLine :വികസന വിരോധത്തിനെതിരെ ക്യാമ്പെയിന്‍ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവിന്റെ മുഖത്ത് കൈവീശിയടിച്ച് പൊലീസുദ്യോഗസ്ഥൻ; സംഭവം അട്ടപ്പാടിയിൽ

അട്ടപ്പാടിയിൽ കോട്ടത്തറ ആശുപത്രിക്ക് മുന്നിൽ വെച്ച് ഡിവൈഎഫ്ഐ നേതാവിന് പൊലീസുദ്യോഗസ്ഥന്റെ മർദ്ദനം. അഗളി മുൻ മേഖലാ സെക്രട്ടറി മണികണ്ഠേശ്വരനാണ് മർദ്ദനമേറ്റത്. അഗളി സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥനാണ് മർദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പിൽ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തിയത്. അതേസമയം ഹെൽമെറ്റ് കൊണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതേസമയം മണികണ്ഠേശ്വരനെ പൊലീസ് മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരൻ കൈവീശിയടിക്കുന്നതും മണികണ്ഠേശ്വരന് ഒപ്പമുള്ളവർ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Also Read : മകൻ മതം മാറി വിവാഹം കഴിച്ചതിന് കരിവെള്ളൂരിൽ പൂരക്കളി കലാകാരനെ വിലക്കി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി