കേന്ദ്ര നിര്‍ദേശം സംസ്ഥാനം പാലിക്കുമെന്ന് റവന്യൂമന്ത്രി; കേരളത്തിൽ ഇനി വരുന്നത് പരീക്ഷണ ഘട്ടമെന്ന് സുനിൽകുമാർ

By Web TeamFirst Published May 1, 2020, 7:48 PM IST
Highlights

നിയന്ത്രണങ്ങൾ നീട്ടണമെന്ന സംസ്ഥാനത്തിന്റെ നിലപാട് തന്നെയാണ് കേന്ദ്രം അം​ഗീകരിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. ​ഗ്രീൻസോണിൽ പൂർണ ഇളവുകൾ ഏർപ്പെടുത്തില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ.

തിരുവനന്തപുരം: കേന്ദ്രലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി മന്ത്രിമാരായ ഇ ചന്ദ്രശേഖറും സുനിൽകുമാറും മെഴ്സിക്കുട്ടിയമ്മയും. ലോക്ക് ഡൗൺ നീട്ടുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്നും കേന്ദ്രനിര്‍ദേശം സംസ്ഥാനം പാലിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കേരളത്തിൽ ഇനി വരുന്നത് പരീക്ഷണ ഘട്ടമാണെന്ന് വി എസ് സുനിൽകുമാർ പ്രതികരിച്ചു. സംസ്ഥാനം അതീവ ജാ​ഗ്രത പുലർത്തിയേ മതിയാവൂ എന്നും എത്ര ജാ​ഗ്രത പുലർത്തുന്നുവോ അത്രവേ​ഗത്തിൽ കൊവിഡിനെ തുരത്താമെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞു.

നിയന്ത്രണങ്ങൾ നീട്ടണമെന്ന സംസ്ഥാനത്തിന്റെ നിലപാട് തന്നെയാണ് കേന്ദ്രം അം​ഗീകരിച്ചതെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. മെയ് മാസം 15 വരെ അന്തർസംസ്ഥാന പൊതു​ഗതാ​ഗതം, വിമാന-ട്രെയിൻ യാത്രകൾക്ക് നിയന്ത്രണം വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ നിർദ്ദേശിച്ചിരുന്നതാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലെ സാധ്യതകൾ കണക്കിലെടുത്ത് സംസ്ഥാന സർക്കാറിന് നൽകാൻ കഴിയുന്ന ഇളവുകൾ അനുവദിച്ച് നിയന്ത്രണങ്ങൾ നടപ്പാക്കും. അതിർത്തികളിൽ ആവശ്യമായ പരിശോധനകൾ നടത്തി ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വരെ കേരളത്തിലേക്ക് മടക്കി കൊണ്ടുവരാനാണ് സംസ്ഥാനം ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

Also Read: ലോക്ക്ഡൗണ്‍ നീട്ടല്‍; റെഡ്സോണില്‍ നിയന്ത്രണങ്ങള്‍ കടുക്കും, ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍

ലോക്ക് ഡൗൺ നീട്ടുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണെന്ന് മന്ത്രി വി എസ് സുനിൽകുമാർ പ്രതികരിച്ചു. കേരളത്തിൽ ഇനി വരുന്നത് പരീക്ഷണ ഘട്ടമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ കേരളത്തിലേക്ക് എത്തുന്നത് രോ​ഗ്യ വ്യാപന സാധ്യത കൂട്ടുന്നും കൊവിഡ് വ്യാപനം ശക്തമായി നടക്കുന്ന ഇടങ്ങളിൽ നിന്നാണ് മലയാളികൾ സംസ്ഥാനത്തേക്ക് എത്തുന്നത്. രോ​ഗവ്യാപന സാധ്യത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് അവർ കേരളത്തിലേക്ക് വരുന്നത് സംസ്ഥാനം സ്വാ​ഗതം ചെയ്യുന്നത്. ഈ സാധ്യത മുന്നിൽ നിൽക്കുമ്പോൾ ശക്തമായ നിയന്ത്രണങ്ങൾ തുടരേണ്ട സാധ്യത തന്നെയാണ് കേരളത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ നീട്ടുമ്പോൾ കേന്ദ്രം നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ വിലയിരുന്നത്തി ഇളവുകൾ നൽകുകയും നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുമെന്നും വി എസ് സുനിൽകുമാർ കൂട്ടിച്ചേർത്തു. ​ഗ്രീൻസോണിൽ പൂർണ ഇളവുകൾ ഏർപ്പെടുത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ അഭിമാന നേട്ടം നിലനിർത്തണമെങ്കിൽ കുറച്ച് നാൾ കൂടി ജനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Also Read: ലോക്ക്ഡൗണ്‍ ഇളവ് മദ്യവില്‍പ്പനശാലകള്‍ക്കും; ആറടി അകലത്തില്‍ വരി നില്‍ക്കണം, ബാറുകള്‍ക്ക് ഇളവില്ല

click me!