Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ ഇളവ് മദ്യവില്‍പ്പനശാലകള്‍ക്കും; ആറടി അകലത്തില്‍ വരി നില്‍ക്കണം, ബാറുകള്‍ക്ക് ഇളവില്ല

ഒരുസമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ ഉണ്ടാവാന്‍ പാടില്ല, പൊതു സ്ഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകള്‍ 

liquor shops will open
Author
Delhi, First Published May 1, 2020, 7:39 PM IST

ദില്ലി: മെയ് മൂന്നിന് ശേഷം മദ്യഷാപ്പുകൾ തുറക്കുന്നതിന് വിലക്കില്ല. മദ്യവില്‍പ്പന കേന്ദ്രങ്ങൾ തുറക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ്. ആറടി അകലം പാലിച്ചുനിന്നാകണം മദ്യം വാങ്ങേണ്ടത്. എല്ലാവര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. ഒരു സമയത്ത് അഞ്ച് പേരിൽ കൂടുതൽ കടകളിൽ ഉണ്ടാകരുത്. അതേസമയം ബാറുകൾ അടഞ്ഞുതന്നെ കിടക്കും. മദ്യഷാപ്പുകളിലെ ആറടി അകലം ഉൾപ്പടെയുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങൾ പാലിക്കുക സംസ്ഥാനങ്ങൾക്ക് ശ്രമകരമായിരിക്കും.

പൊതുസ്ഥലങ്ങളിൽ മദ്യം, പുകയില, പാൻമസാല എന്നിവ ഉപയോഗിക്കുന്നതിനുള്ള നിരോധനം തുടരും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, പാൻമസാല എന്നിവ വിൽക്കുന്ന കടകളും തുറക്കാം. അവിടെയും സാമൂഹ്യ അകലം നിര്‍ബന്ധമാണ്. അതേസമയം റെഡ് സോണുകൾ അല്ലാത്തയിടങ്ങളില്‍ ബാര്‍ബര്‍ ഷാപ്പുകൾക്ക് അനുമതി നല്‍കി. രാവിലെ 7 മുതൽ രാത്രി 7 വരെ മാത്രമെ കടകൾ തുറക്കാവു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാണ്. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ഉയര്‍ത്തി. സംസ്കാര ചടങ്ങകളിൽ 20 പേര്‍ മാത്രമെ പങ്കെടുക്കാവു. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
 

 

Follow Us:
Download App:
  • android
  • ios