പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; 50 വിദ്യാർഥികൾ ചികിത്സയിൽ, പ്രതിഷേധം

Published : Jul 09, 2026, 06:16 PM IST
medical college palakkad

Synopsis

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയതിനെ തുടർന്ന് 50-ഓളം വിദ്യാർത്ഥികൾ ചികിത്സ തേടി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിൽ കലർന്നതാണ് കാരണമെന്ന് സംശയിക്കുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ ചെളിവെള്ളവുമായി പ്രതിഷേധിച്ചു.

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കിട്ടുന്നത് മലിനജലം. കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിന്റെ അറ്റകുറ്റപണിക്കിടെ മലിനജനം കുഴൽക്കിണറിൽ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾ ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായി പ്രതിഷേധിച്ചു.

പാലക്കാട് മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകളിൽ 500 ൽ അധികം വിദ്യാർത്ഥികളാണ് താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ഈ വെള്ളം ഉപയോഗിച്ചായിരുന്നു. വെള്ളത്തിൻ്റെ നിറം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഈ കോളി ബാക്ടീരിയയുടെ സാനിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ക്യാമ്പസിനകത്ത് പിഡബ്ല്യഡ‍ു റോഡ് നിർമ്മിക്കുന്നുണ്ട്. ഇതിനിടെ കുഴൽ കിണറിലേക്ക് മലിനജലം ഒഴുകിയെത്തിയെന്നാണ് പരാതി. 50 ഓളം വിദ്യാർത്ഥികൾ വയറിളക്കം ബാധിച്ച് ചികിത്സയിലാണ്. ടാങ്കറുകളിൽ വെള്ളമെത്തിച്ച് താത്കലിയ പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കോളേജ് അധികൃതർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ്; വന്‍ തുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉപഭോകൃത കമ്മീഷൻ
'അന്തസ്സ് വേണമെടൊ, അന്തസ്സ്...,എംഎൽഎ ബോർഡ് മാറ്റിയില്ല'; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി