
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന് പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്. സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിറങ്ങിയത്. മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ജില്ലാ ഉപഭോകൃത കമ്മീഷൻ്റെ ഉത്തരവ്.
2018 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ചേലാകര്‍മ്മത്തിന് ശേഷം അണുബാധയേറ്റ് പഴുപ്പ് ബാധിച്ച കുഞ്ഞിനെ തൃശൂര്‍ അമലാ ആശുപത്രിയിലും ജൂബിലി മിഷന്‍ ആശുപത്രിയിലും ചികിത്സിച്ചിരുന്നു. ചേലാകർമ്മം നടത്തിയ ആശുപത്രിക്കെതിരെയുള്ള അന്വേഷണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും ഡോക്ടർക്ക് പരിചയ കുറവുണ്ടെന്നും കണ്ടെത്തി. കുഞ്ഞിന് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന ദുരിതം മുൻനിർത്തിയാണ് ഉപഭോകൃത കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ 9% പലിശ ഉൾപ്പെടുത്തി നഷ്ട പരിഹാരം നൽകണമെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam