'അന്തസ്സ് വേണമെടൊ, അന്തസ്സ്...,എംഎൽഎ ബോർഡ് മാറ്റിയില്ല'; എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി

Published : Jul 09, 2026, 05:21 PM IST
mukesh, mla board

Synopsis

കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പരാതി നൽകി. ജില്ലാ കളക്ടർക്കും പൊലീസിനുമാണ് പരാതി നൽകിയത്.

കൊല്ലം: കൊല്ലം മുൻ എംഎൽഎ എം മുകേഷിനെതിരെ യൂത്ത് കോൺഗ്രസിൻ്റെ പരാതി. എംഎൽഎ ബോർഡ് മാറ്റിയില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പരാതി നൽകി. ജില്ലാ കളക്ടർക്കും പൊലീസിനുമാണ് പരാതി നൽകിയത്. ആനന്ദവല്ലീശ്വരത്തെ ഓഫീസിന് സമീപത്തെ ബോർഡ് മാറ്റിയില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ കേസെടുക്കണമെന്നുമാണ് ആവശ്യം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്.

മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;

അന്തസ്സ് വേണമടൊ, അന്തസ്സ്......

ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് SHO ക്കും പരാതി നൽകി.

വിഷ്ണു സുനിൽ

NB: തീയതിയും സമയവും ഫോട്ടോയിൽ തന്നെയുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദം: 'ഇപി പാർട്ടി ലൈനിൽ തന്നെ', സിപിഎമ്മിൽ ഭിന്നാഭിപ്രായമില്ലെന്ന് വി എന്‍ വാസവന്‍
'സർക്കാർ മാറുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റും'; ദിവ്യ എസ്. അയ്യരെ മാറ്റിയതിൽ ഭിന്നാഭിപ്രായവുമായി കെ.കെ. ശൈലജ, രാ​ഗേഷിനെ തള്ളി