ഇ എം രാധ അന്തരിച്ചു, വനിതാ കമ്മീഷൻ മുൻ അംഗം, ഇ എം എസിൻ്റെ ഇളയമകൾ.

Published : Nov 22, 2026, 01:00 PM IST
E M RADHA

Synopsis

സ്ത്രീകളുടെയും മുതിർന്ന പൗരൻമാരുടെയും അവകാശങ്ങൾക്കും സംരക്ഷണത്തിനുമായി പോരാടിയ വ്യക്തി. എഴുത്തുകാരിയെന്ന നിലയിൽ സാംസ്ക്കാരികമേഖലയിലും നിറ സാന്നിധ്യമായി.

തിരുവനന്തപുരം എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമ്മീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു. മുൻ മുഖ്യമന്ത്രി ഇ എം എസിൻ്റെ മകളാണ്. എഴുപത് വയസായിരുന്നു. അർബുദരോ​ഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2017 മുതൽ അഞ്ച് വർഷം വനിതാ കമ്മീഷൻ അം​ഗമായിരുന്നു. 2025 മുതൽ വയോജനകമ്മീഷൻ അം​ഗമാണ്. ദേശാഭിമാനി മുൻ അഡ്മിനിസ്ട്രേഷൻ മാനേജരായിരുന്നു. ഇ എം എസ് മകളുടെ ഓ‍ർമകൾ എന്ന പുസ്തകത്തിൻ്റെ രചയിതാവാണ്. ഇ എം എസിനെക്കുറിച്ചുള്ള ഓർമ്മകളും അനുഭവങ്ങളും പങ്ക് വയ്ക്കുന്ന പുസ്തകത്തിൽ കേരളരാഷ്ട്രീയത്തിലെ നി‍ർണ്ണായസ്വാധീനം പുല‍ർത്തിയ വ്യക്തിയെ മകളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ്.

സി കെ ​ഗുപ്തൻ(തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡ‍ന്റ്) ആണ് ഭർത്താവ്. മകൻ സിദ്ധാർത്ഥ് ​ഗുപ്തൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാങ്കില്‍നിന്ന് പണമെടുത്ത യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവര്‍ന്ന കേസ്, അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
Malayalam News Live: ബാങ്കില്‍നിന്ന് പണമെടുത്ത യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം കവര്‍ന്ന കേസ്, അഞ്ചുപേര്‍ കൂടി അറസ്റ്റില്‍