
തിരുവനന്തപുരം: കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഇ പി ജയരാജന്‍റെ കുടുംബം ഒരുങ്ങുന്നു. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണുമാണ് ഓഹരി വിൽക്കുന്നത് 9199 ഓഹരിയാണ് .ഇരുവര്‍ക്കുമായുള്ളത്.ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്.ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചു.വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയര്ർന്ന സാഹചര്യത്തിലാണ് ഇ പി യുടെ കുടുംബത്തിന്‍റെ തീരുമാനം
'എനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; പിന്നിലാരെന്ന് സമയമാകുമ്പോൾ പറയാമെന്ന് ഇപി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam