
തിരുവനന്തപുരം;മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതില്‍ കേസെടുക്കണമെന്ന ആവശ്യത്തെ പരിഹസിച്ച് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ രംഗത്ത്.ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ. പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാം .എന്താണ് ഈ രാജ്യത്ത് നടക്കുന്നത്.തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് സമയത്ത് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ നഗ്ന വീഡിയോ പ്രചരിപ്പിച്ചു. ഇത്തരം സംസ്കാരം നമ്മുടെ രാജ്യത്ത് പാടില്ല.രാഷ്ട്രീയ പ്രശ്നമുന്നയിച്ചാൽ മറുപടി പറയാം
സ്വപ്നയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാനില്ല.ആരെങ്കിലും വിളിച്ചു പറയുന്നതിന് പിന്നാലെ നടക്കാൻ താനില്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി
വിമാനത്തിലെ പ്രതിഷേധം; 'EP യെ ഒഴിവാക്കിയ, Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം' ;പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രി പിണരായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. Indigo സൗത്ത് ഇന്ത്യൻ മേധാവിയോട് പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചു.കണ്ണൂർ സ്വദേശി ആയ indigo എയർ പോർട്ട് മാനേജർ ബിജിത് സമ്മർദത്തിന് വഴങ്ങി എന്നാണ് പരാതി.Indigo എയർ പോർട്ട് മാനേജറുടെ റിപ്പോർട്ട് തള്ളണം.indigo മാനേജർ രാഷ്ട്രീയ പോലീസ് സമ്മർദ്ദത്തിന് വഴങ്ങി വ്യാജ റിപ്പോർട്ട് തയ്യാറാക്കി.Ep യുടെ പേര് റിപ്പോർട്ടിൽ നിന്നും ബോധപൂർവം ഒഴിവാക്കി. മുഖ്യമന്ത്രി ഇറങ്ങിയ ശേഷം ആണ് പ്രതിഷേധം എന്ന് കോടിയേരിയും ep യും പറഞ്ഞിട്ടും വ്യാജ റിപ്പോർട്ട് തയ്യാറാക്കി.സൗത്ത് ഇന്ത്യൻ മേധാവി വരുൺ ദ്വിവേദിയോട് സംസാരിച്ച പ്രതിപക്ഷ നേതാവ് ഉടൻ രേഖ മൂലം പരാതി നൽകും
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; അതിരു കടന്നുവെന്ന് യുവമോർച്ച
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ് യുവമോർച്ച.വിമാനത്തിനകത്തെ പ്രതിഷേധം അതിരു കടന്നു.മുഖ്യമന്ത്രിയ്ക്കെതിരായ രോഷം വിമാനത്തിലെ പ്രതിഷേധം കാരണം വഴിതിരിച്ചു വിട്ടു.സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ എത്തി.മുഖ്യമന്ത്രിക്കെതിരെ യുവമോര്‍ച്ച കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് സംസ്ഥാന പ്രസിഡൻ്റ് പ്രഫുൽ ചന്ദ്രൻ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഡൽഹിയിലെ പരിപാടിയിലും കരിങ്കൊടി കാണിക്കും.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നു.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.കേസില്‍ നിലവിലെ അന്വേഷണ പുരോഗതി യോഗം വിലയിരുത്തി.ഇനി പിടികിട്ടാനുള്ള പ്രതി സുനിത് നാരാണനെ കണ്ടെത്താനുള്ള നീക്കം ഊര്‍ജ്ജിതമാക്കും.ലുക്ക് ഔട്ട് നോട്ടീസും വൈകാതെ പുറത്തിറക്കും.ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഇതിനകം തന്നെ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. കേസിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നൽകിയ നിർദ്ദേശം.
അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിന്‍റെ കാര്യങ്ങളും അന്വേഷണസംഘം ചര്‍ച്ച ചെയ്തു.