
ദുബൈ: ജനപ്രിയ സാഹിത്യങ്ങൾക്ക് അക്കാദമി പുരസ്കാരം നൽകുന്നതിൽ വിയോജിപ്പുമായി വയലാർ അവാർഡ് ജേതാവ് ഇ സന്തോഷ് കുമാർ. അവാർഡുകളുടെ ഉദ്ദേശമെന്താണെന്ന് അക്കാദമികൾക്കും ജൂറിക്കും ബോധം ഉണ്ടാകണമെന്നും ജനപ്രിയ സാഹിത്യകാരന്മാർക്ക് പുരസ്കാരം കൊണ്ട് പ്രയോജനമുണ്ടെന്നു തോന്നുന്നില്ലെന്നും ഇ സന്തോഷ് കുമാർ പറഞ്ഞു. കവിതയ്ക്കും സാഹിത്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവർക്ക് പുരസ്കാരം നൽകിയാൽ അത് അവർക്ക് ഊർജമാകുമെന്നും ജനപ്രിയ സാഹിത്യം താൻ വായിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.