
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ (Silver Line) മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി ഇ ശ്രീധരന്‍ (E Sreedharan). സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി പിടിവാശിയാണ് കാണിക്കുന്നതെന്ന് ശ്രീധരന്‍ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വേണ്ടവിധം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല.പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. കേരളത്തിലെ ബ്യൂറോക്രസിയും പരാജയമാണെന്നും ശ്രീധരന്‍ പറഞ്ഞു.
നിലത്ത് കൂടിയുള്ള അതിവേഗ പാതയ്ക്ക് കേരളം യോജ്യമല്ല. കേരളത്തിന് അനുയോജ്യം ആകാശപ്പാതയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേന്ദ്രം സില്‍വര്‍ ലൈനിന് അനുമതി നല്‍കുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ ദോഷവശം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. റെയില്‍വേ പദ്ധതി കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ നടപ്പാക്കാനാവില്ല. സിപിഎമ്മില്‍ പലര്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ട്. തന്‍റെ എതിര്‍പ്പിന് പിന്നില്‍ രാഷ്ട്രീയമില്ല. നാടിന് ആവശ്യമുള്ള പദ്ധതിയെങ്കില്‍ രാഷ്ട്രീയം നോക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.
updating...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam