സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകും, കേന്ദ്രം നിര്‍ദേശിച്ച മൂന്ന്, നാല് ലൈൻ പാത വികസനം അപ്രയോഗികം : ഇ ശ്രീധരന്‍

Published : Jun 04, 2025, 11:58 AM ISTUpdated : Jun 04, 2025, 01:32 PM IST
സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകും, കേന്ദ്രം നിര്‍ദേശിച്ച മൂന്ന്, നാല് ലൈൻ പാത വികസനം അപ്രയോഗികം : ഇ ശ്രീധരന്‍

Synopsis

കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിൽ എത്തും. തന്റെ ബദൽ പദ്ധതി മുന്നോട്ട് വെച്ചതിന് സംസ്ഥാന സർക്കാരിന് നന്ദി 

തിരുവനന്തപുരം: സെമിഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമാകുമെന്നാണ് തന്‍റെ  പ്രതീക്ഷയെന്ന് ഇ.ശ്രീധരൻ. റെയിൽവെ മന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചർച്ച ചെയ്യുമെന്ന് മെട്രോമാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ പറഞ്ഞു.

റെയിൽവെ മന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നലത്തെ കൂടിക്കാഴ്ചക്ക് ശേഷം സെമി ഹൈസ്പീഡ് പദ്ധതിയിൽ സംസ്ഥാനത്തിന് ഉണ്ടായത്  ആശങ്ക. ശ്രീധരന്‍റെ   ബദലിൽ ചർച്ചയാകാമെന്ന് പറയുമ്പോഴും കേരളത്തിൽ മൂന്ന് നാല്  പാതാ വികസനത്തിനാണ് പരിഗണനയെന്നായിരുന്നു റെയിൽവെ മന്ത്രിയുടെ പോസ്റ്റ് . എന്നാൽ വീണ്ടും പ്രതീക്ഷ നൽകുകയാണ് മെട്രോമാൻ. റെയിൽവെമന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിലെത്തി ബദലിൽ ചർച്ചക്ക് ഒരുക്കമാണ്. ബദലാണ് സിൽവർലൈനിനെക്കാൾ ഭേദം

സ്ഥലമേറ്റെടുക്കലിനെതിരായ കടുത്ത പ്രതിഷേധവും കേന്ദ്രത്തിന്‍റെ എതിർപ്പും കാരണമായിരുന്നു സിൽവർലൈൻ കെട്ടിപ്പൂട്ടേണ്ടിവന്നത്.  എന്നാൽ കേന്ദ്രവുമായി  അടുപ്പമുള്ള ശ്രീധരനും ഡിഎംആർസിയും വഴി വീണ്ടും പദ്ധതി ട്രാക്കിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമം. കേന്ദ്രത്തിന്‍റെ  നയപരമായ തീരുമാനമാണ് ഇനി പ്രധാനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം