
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചാരണം വീണ്ടും സജീവമാക്കി മെട്രോമാൻ ഇ ശ്രീധരൻ. സർക്കാരിന്റെ മുൻഗണന വിഷൻ സമുദ്രക്ക് ആണെന്നും എന്നാൽ അതിന് മുൻപേ നടപ്പിലാക്കേണ്ടതാണ് അതിവേഗ റയിൽ എന്നും ഇ ശ്രീധരൻ പറഞ്ഞു. എന്റെ പദ്ധതി നടപ്പിലാക്കണം എന്നല്ല, കേരളത്തിൽ അതിവേഗ റായിൽപാത വേണം. വിദഗ്ധ സമിതിക്ക് വിട്ട് സമയം കളയരുത്. മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.
സർക്കാറിന്റെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ്. എന്റെ രാഷ്ട്രീയമാണ് തടസമെന്ന് കരുതുന്നില്ല. കേരളത്തിൽ റയിൽ കണക്ടിവിറ്റി ഉള്ള രണ്ടാം നഗരങ്ങൾ വരും. അടുത്ത ആഴ്ച കൊച്ചിയിലും പ്രചാരണ പരിപാടി സംഘടിപ്പിക്കും. അതിവേഗ പാത പോകുന്ന എല്ലാ ഇടത്തും പ്രചാരണം നടത്താൻ നീക്കമുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam