പിഎസ്‍സി നിയമനത്തട്ടിപ്പ്: ചോദ്യമുനയിൽ പിഎസ്‌സി ചെയർമാൻ, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

Published : Oct 28, 2026, 09:01 AM IST
psc chairman, psc

Synopsis

ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ബൈജു ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ല. ഒച്ചിഴയുന്ന വേഗതയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് അന്വേഷണ സംഘം നടപടി എടുത്തത്.

തിരുവനന്തപുരം: പിഎസ്‍സി നിയമനത്തട്ടിപ്പ് കേസിൽ പിഎസ്‍സി ചെയർമാൻ എം ആർ ബൈജു ഇന്ന് എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി ബൈജു ഇതുവരെ അസൗകര്യം അറിയിച്ചിട്ടില്ല. ഒച്ചിഴയുന്ന വേഗതയിലുള്ള അന്വേഷണത്തിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതോടെയാണ് അന്വേഷണ സംഘം നടപടി എടുത്തത്. ചോദ്യം ചെയ്യണമെങ്കില്‍ അന്വേഷണസംഘം പിഎസ്‍സി ആസ്ഥാനത്ത് വരണമെന്നായിരുന്നു നേരത്തെയുള്ള പിഎസ്‍സി ചെയർമാന്റെയും അംഗങ്ങളുടെയും നിലപാട്.

ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ നോട്ടീസ് നൽകി നാല് അംഗങ്ങളിൽ മൂന്ന് പേരെയും ചോദ്യം ചെയ്തു. ഒരാൾ പിഎസ്‍സി അഭിമുഖ പരീക്ഷയുള്ളതിനാൽ സമയം നീട്ടി ചോദിച്ചു. പിഎസ്‍സി ചെയർമാൻ എംആർ ബൈജുവിനെ സംശയ നിഴലിൽ നിർത്തും വിധത്തിലാണ് കഴിഞ്ഞ ദിവസം കമ്മീഷനിലെ ഒരംഗം എസ്ഐടിക്ക് മൊഴി നൽകിയതായി സൂചനയുണ്ട്. പല കാര്യങ്ങളിലും ചെയർമാൻ അനാവശ്യമായി ഇടപെടുന്നുണ്ടെെന്നാണ് മൊഴിയെന്നാണ് സൂചന. ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയ അംഗമാണിതെന്നാണ് വിവരം. പിഎസ്‍സി അംഗങ്ങളുടെയെല്ലാം ചോദ്യം ചെയ്യല്‍ വീഡിയോയിലും പകർത്തുന്നുണ്ട്. അതിനിടെ, പിഎസ്‍സി പരീക്ഷ ക്രമക്കേടില്‍ ഇന്നലെ രണ്ട് കേസുകള്‍ കൂടി ക്രൈംബ്രാ‌ഞ്ച് രജിസ്റ്റ‍ർ ചെയ്തു. വില്ലേജ് ഓയില്‍ ഇൻസ്പെക്ടർ നിയമനത്തിലെയും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനത്തിലെയും പരാതികളിലാണ് കേസെടുത്തത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കിഫ്ബിയിൽ ഭരണ-പ്രതിപക്ഷം നേർക്കുനേർ; കിഫ്ബി ഖജനാവ് തകർത്തെന്ന് മുഖ്യമന്ത്രി, കിഫ്ബിയെ തകർത്ത ചതിയൻ ചന്തു യുഡിഎഫാണെന്ന് കെ എൻ ബാലഗോപാൽ
കാറിലെ കറക്കവും റീൽസും; ലൈസൻസില്ലാതെ ബൈക്കും കാറും ഓടിച്ച് 16-കാരൻ, രക്ഷകർത്താവിനെതിരെയും കേസ്