പാലാരിവട്ടം മേൽപ്പാലം: ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധിക്കും

Published : Jun 13, 2019, 08:13 PM IST
പാലാരിവട്ടം മേൽപ്പാലം: ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധിക്കും

Synopsis

മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും.

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതുമായി ഡോ. ഇ ശ്രീധരന്‍റെ നേതൃത്വത്തിൽ വിദഗ്ധ സംഘം തിങ്കളാഴ്ച പരിശോധന നടത്തും. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ഇ ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കോൺക്രീറ്റ് വിദഗ്ധൻ പാലം പരിശോധിക്കണമെന്ന് ഇ ശ്രീധരൻ ആവശ്യപ്പെട്ടു. ഐഐടി വിദഗ്ധൻ അളകസുന്ദരമൂർത്തിയും വിദഗ്ധ സംഘത്തിലുണ്ടാവും. പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ തീരുമാനിക്കും. പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ ഉപദേശം തേടുന്നത്.  

കഴിഞ്ഞ ദിവസം ബലക്ഷയം കണ്ടെത്തിയ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുനീക്കണമെന്നും തല്‍സ്ഥാനത്ത് പുതിയ പാലം പണിയണമെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ശ്രീധരന്റെ ഉപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പാലം നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയ വിജിലന്‍സ് സംഘവും പാലം പൊളിച്ചുനീക്കി പുതിയത് പണിയണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് ജനങ്ങൾക്കൊപ്പം; യുഡിഎഫിൻ്റെയും ബിജെപിയുടെയും നയമല്ല എൽഡിഎഫിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
'യുഡിഎഫ് എത്ര സീറ്റ് നേടുമെന്ന് പറയാനാകില്ല, ട്രെൻഡ് അനുകൂലമായാൽ നല്ല വിജയമുണ്ടാകും': ശശി തരൂർ