'ഇനി നീട്ടില്ല, ഇന്ന് മുതൽ കർക്കശം, പോർട്ടലും റെഡി', സ്വർണവും രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധം

Published : Jan 20, 2025, 07:28 PM IST
'ഇനി നീട്ടില്ല, ഇന്ന് മുതൽ കർക്കശം, പോർട്ടലും റെഡി', സ്വർണവും രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധം

Synopsis

10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ ബാധകമാക്കിയത്

തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധമാക്കി.10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ ബാധകമാക്കിയത്. ഇന്ന് (2025 ജനുവരി 20) മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ  പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ജനുവരി 1 മുതൽ ഇ വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും  ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

വിൽപനയ്ക്കായും എക്സിബിഷൻ, ഹാൾമാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ വേ ബിൽ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം. ഇ-വേ ബില്ലിന്റെ പാർട്ട് -എയാണ് ഇത്തരം ആവശ്യങ്ങൾക്കായി ജനറേറ്റ് ചെയ്യണ്ടത്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം, എംടിയെ കുറിച്ചല്ല'; പുസ്തകം വായിക്കാതെയാണ് വിമര്‍ശനമെന്ന് ദീദി ദാമോദരൻ
മുരാരി ബാബു ജയിൽ പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ള കേസിൽ ജയിൽ മോചിതനാകുന്ന ആദ്യ പ്രതി