വിഷുവിന് ക്രൈസ്തവരായ അയൽക്കാരെ വീട്ടിലേക്ക് ക്ഷണിക്കാൻ ബിജെപി, ജാഗ്രതയോടെ എൽഡിഎഫും യുഡിഎഫും

Published : Apr 10, 2023, 06:41 AM ISTUpdated : Apr 10, 2023, 07:56 AM IST
വിഷുവിന് ക്രൈസ്തവരായ അയൽക്കാരെ വീട്ടിലേക്ക് ക്ഷണിക്കാൻ ബിജെപി, ജാഗ്രതയോടെ എൽഡിഎഫും യുഡിഎഫും

Synopsis

റബ്ബറിന്റെ താങ്ങുവില ഉയർത്തണം എന്നതടക്കം സഭയുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ വൈകാതെ തീരുമാനം എടുക്കും

കൊച്ചി: ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹയാത്ര വൻ വിജയമെന്നു ബിജെ പി വിലയിരുത്തൽ. അരമനകളിൽ നിന്നും വിശ്വാസികളുടെ വീടുകളിൽ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നു. സ്നേഹ യാത്രയുടെ തുടർച്ച ആയി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവർത്തകരും വീട്ടിലേക്ക് ക്ഷണിക്കും. റബ്ബറിന്റെ താങ്ങുവില ഉയർത്തണം എന്നതടക്കം സഭയുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ വൈകാതെ തീരുമാനം എടുക്കും. ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യന്മാരുടെ മോദി അനുകൂല പ്രസ്താവനയിൽ ജാഗ്രതയിൽ ആണ് യുഡിഎഫും എൽഡിഎഫും.

കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായുള്ള നീക്കങ്ങളാണ് പാർട്ടി നേതാക്കൾ നടത്തുന്നത്. ക്രൈസ്തവരുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ബിജെപി ആലോചന നടത്തും. 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ ഇത് നിർണായകം ആകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ ഇന്നലെ സജീവമായിരുന്നു.
 

PREV
Read more Articles on
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ