എബിൻ മുമ്പ് കാർ ഷോറൂമിനും തീയിട്ടിരുന്നു, അന്ന് പിടികൂടാൻ സാധിച്ചില്ല, തീയിട്ടത് ട്രയൽ എന്ന രീതിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Published : Oct 14, 2026, 05:50 PM IST
jew fire

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ സിനഗോഗുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിൽ കാവുംഭാഗം സിനഗോഗിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

കൊച്ചി: എറണാകുളം കാവുംഭാഗം സിനഗോഗിന് മുന്നില്‍ തീയിട്ട പ്രതി കഴിഞ്ഞ മാര്‍ച്ചില്‍ മൂവാറ്റുപുഴയില്‍ യൂസ്ഡ് കാര്‍ ഷോറൂമിനും തീയിട്ടിരുന്നു. അന്ന് പ്രതി എബിൻ പോളിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതി‍ഞ്ഞെങ്കിലും പൊലീസ് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. 'ബോസ്' എന്നയാളുമായി തീയിട്ടത് സംബന്ധിച്ച് ദുരൂഹ ടെലഗ്രാം ചാറ്റുകള്‍ പ്രതി നടത്തിയിരുന്നു. സംഭവങ്ങളില്‍ തീവ്രവാദ ബന്ധം സംശയിച്ച് ദേശിയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു.

പുത്തൻകുരിശ് സ്വദേശി എബിൻ പോളാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ദുരൂഹ ചാറ്റിന്റെ വിവരം ലഭിക്കുന്നത്. ബോസ് എന്ന പേരിലുള്ള ടെലഗ്രാം ചാറ്റിൽ നിന്നാണ് ആക്രമണം നടത്താനുള്ള നിർദ്ദേശം ലഭിച്ചത്. ആക്രമണത്തിനുശേഷം കാറിൽ കയറി പോകുന്നതിനു മുമ്പ് പ്രതി ഫോണിൽ തീയിട്ടതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതും ഈ ചാറ്റിലേക്ക് പങ്കുവെച്ചിട്ടുണ്ട്. തീവ്രസ്വഭാവമുള്ള നിരവധി ഗ്രൂപ്പുകളിലും ഇയാള്‍ അംഗമാണ്. ക്രിപ്റ്റോ കറൻസി ആയി എബിന്റെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ലഭിച്ചതായും പോലീസ് കണ്ടെത്തി. ഇതോടെ തീവ്രവാദ ബന്ധം സംശയിച്ച് ദേശിയ അന്വേഷണ ഏജന്‍സിയും ഇന്‍റലിജന്‍സ് ബ്യൂറോയും പ്രതിയെ ചോദ്യം ചെയ്തു. ഇയാളുടെ വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിൽ ലഹരി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. മുമ്പ് മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും ഇയാൾ സമാനമായ രീതിയില്‍ തീയിട്ടതായി പോലീസ് കണ്ടെത്തി.

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ സിനഗോഗുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു പ്രതിയുടെ അതിക്രമം. സംഭവത്തിൽ കാവുംഭാഗം സിനഗോഗിന് മുന്നിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അതിനിടെ കഴിഞ്ഞ മാർച്ച് പതിനെട്ടാം തീയതി മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂമിൽ എബിൻ പോൾ പെട്രോൾ ബോംബ് ഉപയോഗിച്ച് തീ കത്തിച്ചുള്ള ട്രയൽ നടത്തിയിരുന്നു. അന്ന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായില്ലെങ്കിലും അക്രമിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടും പ്രതിയെ പോലീസിന് പിടികൂടാൻ ആയിരുന്നില്ല. കഴിഞ്ഞദിവസം നടത്തിയ ചോദ്യം ചെയ്യലാണ് ഈ ആക്രമണത്തിന്റെ കാര്യങ്ങൾ ഇയാൾ സമ്മതിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോ​ഗബാധ, ഒരാൾ മരിച്ചു
കെ.പി. ശശികലക്കെതിരെ പൊലീസിൽ പരാതി