സാമ്പത്തിക പ്രതിസന്ധി, കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി

Published : Jun 11, 2020, 11:08 AM ISTUpdated : Jun 11, 2020, 01:11 PM IST
സാമ്പത്തിക പ്രതിസന്ധി, കൊല്ലത്ത് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി

Synopsis

വ്യവസായം നഷ്ടത്തിലായതോടെ ഇദ്ദേഹത്തിന്‍റെ ഫാക്ടറി പൂട്ടിയിരുന്നു. ഫാക്ടറിക്ക് ജപ്തി ഭീഷണി ഉണ്ടായിരുന്നെന്നും സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു 

കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കശുവണ്ടി ഫാക്ടറി ഉടമ ജീവനൊടുക്കി. കൊല്ലം നല്ലിലയിൽ നിർമലമാതാ കശുവണ്ടി ഫാക്ടറി ഉടമയാണ് സൈമണാണ് മരിച്ചത്. വ്യവസായം നഷ്ടത്തിലായതോടെ ഇദ്ദേഹത്തിന്‍റെ ഫാക്ടറി നേരത്തെ പൂട്ടിയിരുന്നു. ഫാക്ടറിക്ക് ജപ്തി ഭീഷണി ഉണ്ടായിരുന്നു. ലോക്ഡൗൺ കൂടിയായതോടെ സാമ്പത്തിക പ്രതിസന്ധി കൂടി. ഇതോടെ സൈമൺ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്കും കൊവിഡ്, വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രാലയം

കശുവണ്ടി ഫാക്ടറിക്കുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നോളം ബാങ്കുകളിലായി നാല് കോടിയോളം ഇയാള്‍ക്ക് കടമുണ്ടായിരുന്നതായാണ് വിവരം. പാരമ്പര്യമായി കശുവണ്ടി വ്യവസായം നടത്തിവരുന്നവരായിരുന്നു സൈമണിന്‍റെ കുടുംബം. താമസിക്കുന്ന വീടും ഫാക്ടറിയും പണയം വച്ചാണ് ലോൺ എടുത്തത്. വീട് നഷ്ടപ്പെടുമെന്ന് സൈമൺ ഭയന്നിരുന്നതായി പിതാവ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ