Asianet News MalayalamAsianet News Malayalam

നരബലി:മൃത​ദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി,രക്തം കണ്ടാൽ ഭയമില്ല-ലൈലയും ഷാഫിയും പൊലീസിനോട്

വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയത് . രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ ചെയ്തതെന്നും ലൈല മൊഴി നൽകി

The dead bodies were chopped up like in a slaughterhouse, laila told police
Author
First Published Oct 13, 2022, 7:28 AM IST


കൊച്ചി : ഇലന്തൂർ നരബലിയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . മൃതദേഹങ്ങൾ അറവുശാലയിലേതുപോലെ വെട്ടിനുറുക്കി . വീട്ടിലെ അറവുകത്തികൊണ്ടാണ് വെട്ടിനുറുക്കിയതെന്നാണ് ലൈല മൊഴി നൽകിയിട്ടുള്ളത് . രണ്ട് തടിക്കഷ്ണങ്ങൾക്ക് മുകളിൽ വെച്ചാണ് ഇത്തരത്തിൽ ചെയ്തതെന്നും ലൈല മൊഴി നൽകി.

 

താൻ മുമ്പ് അറവുകാരനായി ജോലിചെയ്തിട്ടുണ്ടെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു.  വർഷങ്ങൾക്കു മുമ്പ് ആലുവയിൽ അറവുശാലയിൽ ജോലിചെയ്തിട്ടുണ്ട്‌ . അതുകൊണ്ടുതന്നെ രക്തംകണ്ടാൽ തനിക്ക്  ഭയമില്ലെന്നും ഷാഫി പൊലീസിനോട് പറഞ്ഞു . 

കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ലൈല കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകിയിരുന്നു . ഷാഫിയുടെ നിർദേശ പ്രകാരം ആയിരുന്നു ഇതെന്നും ലൈല പറഞ്ഞിരുന്നു 

വിഷാദ രോഗിയായ യുവാവിൽ നിന്നും ഹൈക്കു കവിയിലേക്ക് ഒടുവിൽ സൈക്കോ കില്ലറിലേക്ക്

Latest Videos
Follow Us:
Download App:
  • android
  • ios