
തൃശൂർ: ഇഡി സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡൻ്റ് എൻ രവീന്ദ്രനാഥൻ. ഇ.ഡി വന്നത് പരിഭ്രാന്തി പരത്തിക്കൊണ്ടായിരുന്നു. സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ചോദിച്ചു. പിന്നീട് അക്കൗണ്ട് വിവരങ്ങൾ പൂർണമായും പരിശോധിച്ചുവെന്നും എൻ രവീന്ദ്രനാഥൻ പറഞ്ഞു. അയ്യന്തോൾ ബാങ്കിൽ ഇന്നലെ തുടങ്ങിയ പരിശോധന അവസാനിച്ചു പുലർച്ചെയാണ് ഇഡി സംഘം മടങ്ങിയത്.
ഒരു കസ്റ്റമർ ഒറ്റ ദിവസം 25 തവണ പണം അടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പല ആളുകൾ ആയിരിക്കും ഒരു ദിവസം പണം അടച്ചിട്ടുണ്ടാവുക. സതീശൻ ബാങ്കിനെ ദുരുപയോഗം ചെയ്തു കാണാം എന്നും പ്രസിഡന്റ് പറഞ്ഞു. നിക്ഷേപകർക്കിടയിൽ ആശങ്ക വേണ്ട. ഏത് കസ്റ്റമർ വന്നാലും അത്യാവശ്യമുള്ള പണം നൽകാൻ സാധിക്കുമെന്നും എൻ രവീന്ദ്രനാഥൻ പറഞ്ഞു. സതീശൻ പരിചയപെടുത്തിയ വായ്പ്പാ ഇടപാട് നടന്നതായും ഇ ഡി കണ്ടെത്തി. മണലൂർ സ്വദേശിയായ ദത്തു ആളുടെ വയ്പ്പാ ഇടപാടിലാണ് സതീശന്റെ ഇടപെടൽ കണ്ടെത്തിയത്. കൂടുതൽ ആളുകൾ സതീശൻ മുഖേന വന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങളും ഇ ഡി ക്ക് കൈമാറിയതായി പ്രസിഡന്റ് അറിയിച്ചു.
'നാളെ ഹാജരായാൽ വീട്ടിലേക്കല്ല, സതീശനൊപ്പം ജയിലിലേക്കാണ് പോകുന്നതെന്ന് മൊയ്തീനറിയാം': അനിൽ അക്കര
അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന മണിക്കൂറുകൾ നീണ്ടിരുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാർ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തിലായിരുന്നു റെയ്ഡ്. സതീഷ് കുമാർ ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. ഈ അക്കൗണ്ടുകൾ നേരത്തെ ഇഡി മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടത്തിയ ട്രാൻസാക്ഷൻ എന്തെല്ലാമാണെന്ന് അറിയാനാണ് ഇഡി സംഘമെത്തിയത്. ഒരു ദിവസം തന്നെ 50000 രൂപ വെച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നടക്കമാണ് ഇഡി പരിശോധിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam