കരുവന്നൂരിൽ ഇഡിയുടെ നിർണായക നീക്കം; ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികൾ

Published : Dec 16, 2023, 02:55 PM ISTUpdated : Dec 16, 2023, 03:01 PM IST
കരുവന്നൂരിൽ ഇഡിയുടെ നിർണായക നീക്കം; ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും മുൻ മാനേജർ ബിജു കരീമും മാപ്പുസാക്ഷികൾ

Synopsis

സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി.

എറണാകുളം: കരുവന്നൂർ കേസില്‍ നിര്‍ണായകനീക്കവുമായി ഇഡി .രണ്ടുപേരെ മാപ്പുസാക്ഷികളാക്കി.കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്...ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി.ഇരുവരും കോടതിയിൽ ഹാജരായി.കേസ് ഈ മാസം 21 ലേക്ക് മാറ്റി.ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ  നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി വിലയിരുത്തല്‍.

സി.പി.എം കൗൺസിലർ അരവിന്ദാക്ഷന്‍റെ  തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു.കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയില്‍ പറ‍ഞ്ഞു.അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും  കോടതിയെ അറിയിച്ചു..അരവിന്ദാക്ഷന്‍റെ  ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം  കോടതിയെ  അറിയിച്ചത്.

PREV
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം