
ഡൽഹി: ഓൺലൈൻ വാർത്താ പോർട്ടലായ ന്യൂസ്‌ക്ലിക്കിനും അതിന്‍റെ സ്ഥാപക എഡിറ്റർ പ്രബീർ പുരകായസ്ഥയ്ക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിൽ ഡൽഹി പോലീസിന്‍റെ ഇക്കണോമിക് ഒഫൻസസ് വിംഗ് രജിസ്റ്റർ ചെയ്ത എഫ്ഐആറും, അതിന്‍റെ അടിസ്ഥാനത്തിൽ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസും ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളും ആരോപണങ്ങളും കൃത്യമായി പരിശോധിക്കാതെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്ന് ഇഡി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. കൂടാതെ വാദം പൂർത്തിയായി ആറു മാസത്തിനു ശേഷമാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്നും ഇത് പ്രധാന തെളിവുകൾ വിസ്മരിക്കപ്പെടാൻ ഇടയാക്കിയെന്നും ഇഡി ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam