സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു, നാളെ കോടതിക്ക് മുന്നിൽ; കുടുംബത്തിന്‍റെ മൊഴി എടുക്കുക ജാമ്യാപേക്ഷയ്ക്ക് ശേഷം

Published : Oct 25, 2026, 08:37 AM IST
suhail sajeev

Synopsis

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. മദ്യപിച്ച് വാഹനമോടിച്ച പ്രതികൾക്ക് നേരത്തെ കോടതി ജാമ്യം നിഷേധിച്ചിരുന്നു. അപകടകാരണം കണ്ടെത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും റോഡിൽ പരിശോധന നടത്തി.

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിന്‍റെ മൊഴി എടുക്കുക. മിനി കൂപ്പർ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികര്‍ സുഹൈലിനെ തടഞ്ഞുമില്ല.

കേസില്‍ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ഇനിയും 19 വയസുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിച്ചില്ല.

ഒക്ടബോര്‍ 11ന് പുലര്‍ച്ചെ അപകടമുണ്ടായ, വിമാനത്താവള റോഡിൽ പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. റോഡിന്‍റെ ഡിസൈൻ, നിര്‍മാണം എന്നിവ അപകടത്തിന് കാരണമായോ എന്നതടക്കമായിരുന്നു പരിശോധനയുടെ ഉള്ളടക്കം. മോട്ടോര്‍ വാഹനവകുപ്പ്, റോഡ് പരിപാലചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു. റോഡിൽ വേഗത നിയന്ത്രണത്തിന് ക്രമീകരണം ഒരുക്കണമെന്നും രാത്രിയിലും വാഹന നമ്പര്‍ പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിപി ദിവ്യയുടെ സഹോദരനും ഡ്രൈവർക്കും പണം അയച്ചു; കാർട്ടൺ ഇന്ത്യ അലയൻസ് എംഡിയുടേതെന്ന പേരിൽ ശബ്ദസന്ദേശവും പണമിടപാടിൻ്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത്
വണ്ടിപ്പെരിയാർ സത്രത്തിൽ വിരിവെക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കില്ല; വാളാർഡിയിൽ വിപുലമായ സൗകര്യം ഒരുക്കും