അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

Published : Jun 04, 2023, 11:28 AM IST
അനധികൃത സ്വത്ത് സമ്പാദനം: കോൺഗ്രസ് നേതാവ് വിഎസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

Synopsis

തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാറിന്റെ നിലപാട്

കൊച്ചി: വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുൻപ് ഇഡി നോട്ടീസ് നൽകിയ ഘട്ടത്തിൽ വിഎസ് ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തിൽ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് മുൻ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാറിന്റെ കഴിഞ്ഞ ദിവസത്തെ നിലപാട്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം