
തിരുവനന്തപുരം: ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരണക്കോണം മെഡിക്കൽ കോഴ കേസുമായി ബന്ധപ്പെട്ട് കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ കണ്ടു കെട്ടി ഇ ഡി.മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ. ബെനറ്റ് ഏബ്രഹാം ,ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് ഇ ഡി. ഇതിന് സമാനമായ തുകയാണ് കണ്ടു കെട്ടിയത്.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുകയും ബിഷപ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് നടപടി. കാരക്കോണം മെഡിക്കൽ കോലേജ് അഡ്മിഷന് വാങ്ങിയ തലവരി പണത്തിലൂടെ സന്പാദിച്ച കള്ളപ്പണം വിദേശനാണയ ചട്ടം ലംഘിച്ച് വെളുപ്പിച്ചെന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടത്തിയത് .
ബിഷപ്പിന് പുറമെ കോളേജ് ഡയറക്ടർ ഡോ ബെന്നറ്റ് അബ്രഹാമിനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. മൂന്ന് തവണയാണ് ഇരുവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബിഷപ്പിനു പുറമേ സഭാ സെക്രട്ടറി ടി.ടി.പ്രവീൺ അടക്കമുള്ളവരാണ് കേസിലെ കൂട്ട് പ്രതികൾ. അന്വേഷണത്തിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ ഇഡി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തിരിച്ച് അയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam